Friday, October 2, 2009

ഒക്ടോബര്‍ 2


12 Comments:

സിമി October 3, 2009 9:33 AM  

ഇനി ഇത് ആരു വൃത്തിയാക്കും? മഴയത്ത് ഒലിച്ചുപോവുന്ന പെയിന്റുകൊണ്ടാണോ എഴുതിയിരിക്കുന്നത്?

ഒക്ടോബര്‍ 2-നെ ഓര്‍ക്കേണ്ടത് ഗാന്ധിജയന്തി എന്ന നിലയിലല്ലേ? മനുഷ്യച്ചങ്ങലയുടെ പേര്‍ക്കല്ലല്ലോ.

മോശം പൊളിറ്റിക്സ്.

krish | കൃഷ് October 3, 2009 11:56 AM  

പ്രകൃതിഭംഗി വൃത്തികേടാക്കാന്‍ പറ്റിയ ദിവസം തന്നെ..ഒക്റ്റോ:2.
:(

violet... October 3, 2009 12:01 PM  

ഗാന്ധിജയന്തിയും മനുഷ്യച്ചങ്ങലയും ഒരു പ്രതീകമാണ്...

വൈദേശികാധിപത്യത്തിനെ പ്രതിരോധിക്കാന്‍

ഒരുങ്ങിനില്‍ക്കുന്ന ഒരു ജനതയുടെ പ്രതീകം ....

Anonymous October 3, 2009 2:20 PM  

സിമി ചേച്ചി. എന്നാൽ വൃത്തിയുള്ള ഒരു പൊളിറ്റികിസ് അങ്ങൊന്ന് കാണിച്ച് തന്നാട്ടെ

ജനശക്തി October 3, 2009 2:39 PM  

മോശമായിപ്പോയി മോശമായിപ്പോയി. പൂപ്പല്‍ ചുരണ്ടിക്കളഞ്ഞ് സഗാക്കള്‍ ഉണ്ടാക്കിയത് (?) പോസ്റ്റിയത് മോശമായിപ്പോയി. മലനിരകള്‍, കുന്നുകള്‍, താമരക്കുളങ്ങള്‍, നെല്‍പ്പാടങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ലലനാമണികള്‍, ആറുകട്ട മസിലേശ്വരന്മാര്‍ തുടങ്ങി ആരെയും നോവിക്കാത്ത ചിത്രങ്ങള്‍ മാത്രം പോസ്റ്റ് ചെയ്യുന്നതിനു പകരം ഇതൊക്കെ പോസ്റ്റ് ചെയ്യുകയോ..സമ്മതിക്കില്ല ഞങ്ങള്‍..

ഇവന്മാരിങ്ങനെ ചങ്ങലയും കോട്ടയും മതിലുമൊക്കെ കൊണ്ടു വരുന്നതുകൊണ്ടാണ് ഒക്ടോബര്‍ 2 എന്നൊരു ദിവസം ഉണ്ടെന്ന് തന്നെ ഞങ്ങളറിയുന്നത്. എന്നുവെച്ച് ആ ദിവസമങ്ങനെ വിട്ടുകൊടുക്കാമോ? പാടില്ല പാടില്ല..ഞങ്ങള്‍ക്ക് ഗാന്ധിസ്മൃതിയങ്ങനെ കുതിച്ചുയരും. മഴയത്ത് ഒലിച്ചുപോകാത്ത പെയിന്റിനെക്കുറിച്ച് ഞങ്ങള്‍ ഖിന്നരാകും, ഓര്‍മ്മപ്പെരുന്നാളിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ഞങ്ങള്‍ വാചാലരാകും..

മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കുന്നവരും അതിനുവേണ്ടി പ്രവര്‍ത്തിച്ചവരുമൊക്കെ മനുഷ്യരാണോ? മനുഷ്യരെന്നു വെച്ചാല്‍ ദാ ഇങ്ങനെ കസേരയില്‍ മലര്‍ന്നു കിടന്ന്, സമശീതോഷ്ണത ക്രമീകരിച്ച മുറിയുടെ സുഖശീതളിമയില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടിലെ ചിത്രത്തില്‍ നോക്കി ഗാന്ധിസ്മൃതി അയവിറക്കുന്നവരല്ലായോ? ക്രെഡിറ്റ് കാര്‍ഡിലും, ഇ ബാങ്കിങ്ങിലുമൊക്കെ ഗാന്ധി ഇല്ലാത്തതിന് അവരെന്നാ ചെയ്യാനാ? അവരെ നോവിക്കുന്ന ചിത്രം പോസ്റ്റ് ചെയ്യാമോ? പാടില്ല പാടില്ല...മോശം മോശം മോശം പൊളിറ്റിക്സ്..

Anonymous October 3, 2009 3:04 PM  

I got this SMS yesterday

"I believe in Varnasrama which is the law of life.The law of Varna is nothing but the law of conservation of enegy.Why should my son not be a scavenger if I am one? "

Gandhi in Harijan, 3-6-1947.

Happy Gandhi Jayanthi in a Caste free India

ഗുപ്തന്‍ October 3, 2009 3:17 PM  

nalla padam. kaanaan kollaam :)

Kavitha sheril October 5, 2009 12:41 AM  

gr8 pic.....but ?c

ശ്രീനാഥ്‌ | അഹം October 5, 2009 10:02 AM  

good shot dude...

Anonymous October 5, 2009 1:26 PM  

ഗാന്ധിജി മാത്രമല്ലല്ലോ സിമീ ഒക്ടോബര്‍ 2നു ജനിച്ചത്? അന്നു ജനിച്ച പത്തമ്പതു പേരുടെയെങ്കിലും ലിസ്റ്റ് ഇവിടെയുണ്ട്. http://en.wikipedia.org/wiki/October_2 ഒക്ടോബര്‍ 2ന്റെ മറ്റു പ്രത്യേകതകളും. അതിന്റെ കൂടെ ഒരു മനുഷ്യച്ചങ്ങല കൂടെ ചേര്‍ന്നാല്‍ ഗാന്ധിജിയുടെ പ്രശസ്തി അങ്ങ് ഉരുകി പോകത്തൊന്നുമില്ല.

കുട്ടു | Kuttu October 8, 2009 10:53 AM  

ഇഷ്ടപ്പെട്ടു.

മരത്തിനു ഒരല്‍പ്പം കൂടി ഹെഡ് റൂം കൊടുക്കാമായിരുന്നു എന്നുതോന്നി...

Inji Pennu October 14, 2009 11:14 PM  

‘ഈ ഗാന്ധിജയന്തിനാള്‍ ഞങ്ങള്‍ പ്രതിരോധപ്രതിജ്ഞയുടെ ദിവസമാക്കി മാറ്റുന്നു’എന്ന് ജനലക്ഷങ്ങള്‍ പ്രഖ്യാപിക്കുന്നതിന് വെള്ളിയാഴ്ച കേരളം സാക്ഷിയാകും. വിശ്വമഹാകവി ടാഗോറാണ് ഗാന്ധിജിയെ മഹാത്മാവെന്ന് വിളിച്ചത്. അധ്വാനമില്ലാത്ത സമ്പത്ത്, മനസാക്ഷിയില്ലാത്ത ആനന്ദം, വ്യക്തിത്വമില്ലാത്ത അറിവ്, ധാര്‍മികതയില്ലാത്ത വ്യാപാരം, മനുഷ്യത്വമില്ലാത്ത ശാസ്ത്രം, ത്യാഗമില്ലാത്ത മതം, ആദര്‍ശമില്ലാത്ത രാഷ്ട്രീയം എന്നീ ഏഴു കൊടുംപാപങ്ങളെക്കുറിച്ച് ആകുലപ്പെട്ട ഗാന്ധിജിയും അദ്ദേഹത്തിന്റെ ചിന്തകളും ഇന്നത്തെ രാഷ്ട്രീയ-സാമൂഹ്യ അവസ്ഥയില്‍ പ്രസക്തിയുടെ നെറുകയില്‍തന്നെയാണ് നില്‍ക്കുന്നത്. രാജ്യം കൊള്ളയടിച്ച് അധ്വാനമില്ലാതെ സമ്പത്തുകൈക്കലാക്കാനുള്ള മൂലധനശക്തികള്‍ക്ക് എതിരെയാണ് സാധാരണ ജനങ്ങളുടെ വികാരം തിളച്ചുയരുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിനെതിരെ കൊടുങ്കാറ്റു സൃഷ്ടിച്ച; വിദേശ വസ്ത്രങ്ങള്‍ ചുട്ടുകരിക്കാനാഹ്വാനംചെയ്ത മഹാത്മാവിന്റെ ജന്മനാളില്‍, മറ്റൊരു അധിനിവേശത്തിനെതിരെ കേരളത്തിന്റെ പ്രതിഷേധമായ മനുഷ്യച്ചങ്ങല കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ കോര്‍ക്കപ്പെടുന്നത് സവിശേഷമായ ഗാന്ധിഅനുസ്മരണം കൂടിയാണ്.

സിമീന്റെ ഒരു കാര്യം. മൂർത്തി സ്റ്റൈലിൽ പറഞ്ഞാൽ മുകളിൽ എഴുതിയിരിക്കുന്നത് ഏതെങ്കിലും കോൺഗ്രസ്സുകാരാണെന്ന് നമ്മൾ കരുതും. പക്ഷെ ആണോ? അല്ല. അദ്ദാണ്. എഴുതിയിരിക്കുന്നത് പി.എം മനോജാണ്.

അപ്പോൾ എന്താണ് ? സിപി‌എംകാരു ഗാന്ധിജിയെ അനുസ്മരിക്കുന്നത് നല്ല കാര്യമല്ലേ? ഞാൻ നോക്കിയിട്ട് വളരെ നല്ല കാര്യമാണ്.

Blog Archive

“It’s not where you take things from - it’s where you take them to."
Jean-Luc Godard

Followers

The Beautiful Sport

john cena

About Me

My Photo
India
"I always tell the truth; not the whole truth, because we are not capable of telling it all. Telling it all is materially impossible." - Jacques Lacan

Shared List

Visits

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP